തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ നേതാജി കോണ്‍ഗ്രസിന്റെ പിന്തുണ ഇത്തവണ യുഡിഎഫിന് .
എൽഡിഎഫ് സർക്കാരിന്റെ അഴിമതി, സഹകരണ ബാങ്ക് കൊള്ള, കർഷക ആത്മഹത്യ, കിഫ്ബി മസാല ബോണ്ട്, യുവതി-യുവാക്കൾക്ക് തൊഴിൽ നൽകാൻ കഴിയാത്ത സാഹചര്യം തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ചാണ് യുഡിഎഫിന് പിന്തുണ നൽകാൻ തീരുമാനിച്ചതെന്ന് സംസ്ഥാന ഭാരവാഹികളായ കടയ്ക്കാമണ്‍ മോഹൻദാസ്, എം.ഐ. അലി, ആർച്ചൽ രാമചന്ദ്രൻനായർ, ബിജു അന്തിക്കാട് എന്നിവർ പറഞ്ഞു.